എന്തിനു നീ ???

നീ എനിക്ക് വച്ച് നീട്ടിയതെല്ലാം നിന്റെതായിരുന്നില്ല..
എന്നിട്ടും നീയെന്റെ സ്വപ്‌നങ്ങള്‍ പിടിച്ചു വാങ്ങി..
നിന്റെ ചക്രങ്ങള്‍ക്കുരുണ്ട് നീങ്ങുവാന്‍ വിരിച്ച പരവതാനിയില്‍..
എന്റെ ജീവനും ഉണ്ടായിരുന്നു..
നിന്റെ യാത്രയില്‍ ചതഞ്ഞ്  അരയുന്നത്  എന്റെ ജീവനും കൂടിയാണെന്നുള്ളത്   നീയോര്‍ത്തില്ല    ..
എന്നില്‍ നിന്നും നീ പിടിച്ചു വാങ്ങിയ എന്റെ പ്രണയം,എന്റെ സ്വപ്‌നങ്ങള്‍..
എല്ലാ. എല്ലാം..എന്റെ മിഴിക്കോണിലൂടൊഴുകിയപ്പോള്‍ ..
നിന്റെ മുഖത്തെ ചിരി ഞാന്‍ കണ്ടിരുന്നു..
എന്നെ നിനക്കിഷ്ടമാല്ലെങ്കില്‍ എന്നെ നീയെന്തിനു സൃഷ്ടിച്ചു..

Comments

Popular Posts