നിനവിലില്ലാത്ത ഓര്‍മ്മകള്‍ ..
"പാടാത്ത പാട്ടുകളിനി ബാക്കിയില്ലാ ...
 എഴുതാത്ത വരികളിനി ബാക്കിയില്ലാ..
എങ്കിലുമൂറും മഷി തണ്ടിന്‍ നനവെന്റെ..
നഷ്ട ബോധത്തിന്റെ ബാക്കിയല്ലാ...
എന്റെ കണ്ണില്‍ നിറയുന്ന അശ്രുവല്ല.."


മഴവില്ല് മോഹിച്ച വാനത്തിന്‍ നെഞ്ചിലെ..

എരിയും  നേരിപ്പോടിന്‍  നീറ്റലില്ലാ ..
നിന്നെ അലിയിച്ച മഴക്കാറിനോടും..
തെല്ലും പരിഭവമേതുമില്ലാ ..


നീയെന്ന ചിത്രത്തിലൊരു വരയായി മാറുവാന്‍..
കൊതിയോടെ നിന്നതിന്നെന്‍ നിനവിലില്ലാ ..
നിന്നെ ഞാന്‍ പ്രണയിച്ചുവെന്ന സത്യം..
 നുണയെന്നു ചൊല്ലുവാന്‍ മടിയേതുമില്ല..

Comments

  1. നല്ല കവിത
    ആരെ പ്രണയിച്ചുവെന്ന സത്യം ???........

    ReplyDelete
  2. hmm rajeev...good..........like it.......

    ReplyDelete

Post a Comment

Popular Posts