നിഴലും, നിലാവും...


നിഴലും, നിലാവും...



നിഴല്‍ :
നിലാവേ നീ നെയ്ത നീലപ്പുടവയാല്‍-
എന്മുഖം മൂടുമോ ഒരു മാത്ര കൂടി..
നീല നിലാവില്‍ അടര്‍ന്നു പോം സ്വപ്നത്തെ-
നിറയാത്ത മിഴികളാല്‍ നോക്കിയിരിക്കുവാന്‍ .

നിലാവ്:
നിറ തിങ്കള്‍ കലയായ് ഞാന്‍ വന്നണഞ്ഞു...
അടരുന്ന സ്വപ്നത്തിന്‍ പടി കയറ്റാന്‍
ആശിച്ചു ഞാനും..... ആ നിറ നിലാവില്‍..
നിന്‍ മിഴി നനയാതെ കാത്തിടുവാന്‍

നിഴല്‍ :
കരയില്ല ഞാന്‍ നിന്നിലുടയുമെന്‍ കണ്ണുനീര്‍-
നിഴലാകുമെന്നെ മായ്ചീടുമെങ്കില്‍-
കൂട്ടുകൂടാമിന്നീ സൌഹൃദ ചില്ലയില്‍
പേരറിയാക്കിളിപ്പാട്ടു പോലെ...

നിലാവ്:
നിന്നിലെ കണ്ണുനീര്‍ മായ്ചീടുവാന്‍..
നിലാവിന്‍ കൈലെസായ് മാറിടട്ടെ...
നിന്നിലെ പാട്ടിനു താളമേകാന്‍..
സൌഹൃദ ചില്ലയില്‍ ഞാന്‍ കൂടിടട്ടെ ..

നിഴല്‍ :
നിന്‍റെ തണലിന്‍ തണുപ്പിലായിന്നും-
നീളെ നീളുന്നോരെന്‍ ആയുര്‍രേഖ..
നൂറു മിന്നാമിനുങ്ങിന്‍ ചിറകിലായ്-
നീ വരച്ചിട്ടൊരീ സ്വര്‍ണരേഖ പോല്‍...

നിലാവ്:
നിന്‍ തണലാകാന്‍ കൊതിച്ചു ഞാനെന്നും..
വാനത്തിനനന്തമാം മനവുമായി....
നിന്നില്‍ തിളങ്ങുമീ പുഞ്ചിരിയും
എന്നുമെന്നുള്ളിന്‍ നുറുങ്ങു വെട്ടം..

Comments

Popular Posts