Sunday, April 17, 2011

അകലുമീ പ്രണയം........കിളിയഴകേ................
കിളിയഴകേ...നിന്നിണയെ ..
തേടുകയാണോ...?
മധു നിമിഷം..നിന്നരികില്‍....
നിന്നകലുകയോ....?
അനുരാഗ വനിയിലുണരും...
വിരഹ സരസ വീണാ....
അസ്ര പുഷ്പമണിയും....
കന്നി പെണ്ണേ..അരുതേ..

കിളിയഴകേ...നിന്നിണയെ ..
തേടുകയാണോ...?
മധു നിമിഷം..നിന്നരികില്‍....
നിന്നകലുകയോ....?
വന ലതകളിളകും കാറ്റില്‍....
ചിതറി വീഴും സ്വര രാഗം..
സാര ഭാഷ്യമായി........
അലയടിക്കും തൊടിയില്‍...
മൈന പെണ്ണിന്‍ മൗനം...
മൂകമാക്കും സന്ധ്യാ....

മിഴിയഴകേ  നിന്നിണകള്‍....
നിറയുകയാണോ.......?
നിന്‍ രാഗം ചൊടിയില്‍ ...
നിന്നൊഴിയുകയോ....?
ഹിമമുറയും താഴ്വരയില്‍...
ഇന്നുരുകുകയോ...?
നിന്‍ പ്രണയം പെയ്തൊഴിയും...
കരി മുകിലാണോ....?
നീര്‍ മുത്തു പൊഴിയും സന്ധ്യാ....
മനമുരുകി ലോല ഗാനം...
ചിലങ്ക കെട്ടിയാടീ.....
ഒഴുകി വന്ന പുഴയില്‍...
പാതി മാഞ്ഞ തിങ്കള്‍..
ഒഴുകി മാറിയകലെ...

കിളിയഴകേ...നിന്നിണയെ ..
തേടുകയാണോ...?
മധു നിമിഷം..നിന്നരികില്‍....
നിന്നകലുകയോ....?
അനുരാഗ വനിയിലുണരും...
വിരഹ സരസ വീണാ....
അസ്ര പുഷ്പമണിയും....
കന്നി പെണ്ണേ..അരുതേ.

Friday, April 15, 2011

ഇനിയും നിന്‍ മിഴികള്‍ നനയരുതേ...
സ്വപ്നമോ ,മിഥ്യയോ..അറിയില്ലെനിക്കിന്നും....
മുന്‍ ജന്മമെപ്പോഴോ കണ്ടൊരാ കളി ചിരി..
ഇന്നെന്‍റെ മുന്‍പില്‍ നിറഞ്ഞു നില്പൂ..
ആരാണ് നീയെന്നറിയില്ലോമലെ...എങ്കിലും..
നീയെന്‍റെ പ്രാണന്‍ ‍അല്ലേ ..
താമരപൂവേ നീ വിടരുമ്പോള്‍ പൊഴിയുന്ന.. 
മുത്ത്‌ മണി പോലവള്‍ ചിരിക്കു൦ ...പിന്നെ..
പെട്ടന്ന് മാനത്ത് തെളിയുന്ന കാര്‍ മേഘം..
ചൊരിയുന്ന മഴ പോലെ പെയ്ത്തുതിരും..
പെയ്തൊഴിഞ്ഞെങ്കിലും കണ്ണീര്‍ തടങ്ങളില്‍..
വിരിയുന്ന നുണക്കുഴി അമ്പിളി പൊട്ടു പോലെ..
മഴ വില്ലിൻ ഏഴു നിറങ്ങള്‍ പോലെ...
തെളിയുന്ന ഭാവങ്ങള്‍ എഴുതന്നെ..
എത്ര നിറങ്ങള്‍ തെളിഞ്ഞിരുന്നാലും..
നിന്‍ മിഴി മുത്തുകള്‍ കാണ്ക വേണ്ടാ..
പിണങ്ങിയാലും നീ പൊഴിക്കരുതേ....
നിന്‍ കണ്ണുനീര്‍ എന്‍ നെഞ്ചില്‍ വേദനയായിടും..

ഇവളെന്‍റെ രാധാ...ചൊരിയുന്ന മഴയില്‍ രണ്ടിടവഴികളിലൂടെ..

വിറയാര്‍ന്ന മനവുമായ്‌ പോയവര്‍ നാം .."
" ആര്‍ത്തലച്ചാ മഴ പെരു.............
പേമാരിയായിടുമ്പോള്‍.....
പ്രണയത്തിന്‍ കുടക്കീഴില്‍ ഒരുമിച്ചു നാം.."
"വിറക്കും ഹൃദയത്തിന്‍ തണുപ്പകറ്റാന്‍..
കിന്നാര കൊഞ്ചലിന്‍ പുതപ്പു മൂടി.."
"നിന്നുള്ളത്തുടിപ്പനുരാഗ ഗീതമാക്കി..
എന്നുള്ളം വൃന്ദാവനമാക്കി മാറ്റി.."
"വൃന്ദാവനത്തിലെന്‍ മുരളീ ഗാനം...
കേള്‍ക്കുവാന്‍ വന്നവള്‍ എന്‍പ്രിയ രാധാ.."

ചൊരിയുന്ന മഴയില്‍ രണ്ടിടവഴികളിലൂടെ..
വിറയാര്‍ന്ന മനവുമായ്‌ പോയവര്‍ നാം .."
" ആര്‍ത്തലച്ചാ മഴ പെരു.............
പേമാരിയായിടുമ്പോള്‍.....
പ്രണയത്തിന്‍ കുടക്കീഴില്‍ ഒരുമിച്ചു നാം.."
"വിറക്കും ഹൃദയത്തിന്‍ തണുപ്പകറ്റാന്‍..
കിന്നാര കൊഞ്ചലിന്‍ പുതപ്പു മൂടി.."
"നിന്നുള്ളത്തുടിപ്പനുരാഗ ഗീതമാക്കി..
എന്നുള്ളം വൃന്ദാവനമാക്കി മാറ്റി.."
"വൃന്ദാവനത്തിലെന്‍ മുരളീ ഗാനം...
കേള്‍ക്കുവാന്‍ വന്നവള്‍ എന്‍പ്രിയ രാധാ.."

അവളെന്നോട് പറഞ്ഞതും ഞാനവളോട് പറഞ്ഞതും..
" ഇത് ദുബായ്. ...." ലോക മഹാത്ഭുതങ്ങളാകാന്‍ കെട്ടി പടുത്തുയര്‍ത്തുന്ന  വന്‍ നില കെട്ടിടങ്ങളും.. 
പല നിറത്തിലും..പല വിധ രൂപ വ്യതിയാനത്തിലും   ..മനോഹരങ്ങളായ വാഹനങ്ങളും റോഡിലൂടെ..

തിരക്ക് കൂട്ടുന്നത്‌ കാണാന്‍ അവനു കഴിഞ്ഞു..

ആഹാ..പറഞ്ഞു കേട്ടതിനെക്കാലും മനോഹരം..എന്തെ ഞാന്‍ ഈ നാട്ടില്‍ എത്താന്‍ വൈകി..

വന്നിറങ്ങിയപ്പോള്‍ തന്നെ കണ്ണിനു കുളിരേകുന്ന കാഴ്ചകള്‍..അപ്പോള്‍ ഇനി എന്തെല്ലാം കാണാന്‍ ..

ബാക്കി കിടക്കുന്നു..

ഈ കൊടും ചൂടില്‍ തനിക്കു തണലേകി തന്നെ വഹിച്ചു കൊണ്ട് പോകുന്ന ആ ചുവന്ന സുന്ദരി..

എന്നെ ഒരു ബഹുനില ഫ്ലാറ്റിനു മുന്നില്‍ ഇറക്കി വിട്ട്..എന്‍റെ  നേരെ അവളുടെ ഇന്‍റ്റികേറ്റര്‍  കണ്ണ്..

അടച്ചു കാണിച്ചു അവള്‍ യാത്രയായി..

തനിക്കു താമസിക്കാനുള്ളത് ഈ ഫ്ലാറ്റാണോ?..കൂരയില്‍ കിടന്നവന് രാജ കൊട്ടാരമോ?ഞാന്‍ അത്ഭുതപ്പെട്ടു..

തന്നെ കൂട്ടി കൊണ്ട് പൊകാനാവണം ഏകദേശം ഒരു നാല്‍പ്പതു നാല്‍പ്പതിയഞ്ചു വയസു തോന്നിക്കുന്ന ഒരു..

മധ്യ വയസ്കന്‍ നില്‍ക്കുന്നുണ്ടായിരുന്നു..തന്നെ കണ്ടു അയാള്‍ കൈ വീശി കാണിച്ചു..ഞാനും അത് ആവര്‍ത്തിച്ചു..

മുറിയിലേക്ക് പോകുന്ന വഴി അയാളെ പരിചയ പെടാന്‍ ഞാന്‍ മറന്നില്ലാ..

ഒരു പാലക്കാട്ടുകാരന്‍ പാവം മോഹനേട്ടന്‍..പരിചയ പെടല്‍ വീട്ടു വിശേഷങ്ങളിലേക്ക് കടന്നു..

ശ്രദ്ടിച്ചത് ഒന്ന് മാത്രം മോഹനേട്ടന് രണ്ടു പെണ്‍ മക്കള്‍ ആണത്രേ...

സൗമ്യ യും സുമിതയും .സൗമ്യ പ്ലസ്‌ ടൂവിനും ,സുമിത ഒന്‍പതിലും പഠിക്കുന്നു..

സൗമ്യാ നല്ല പേര് ..എനിക്കിഷ്ടായി..ഇനി മോഹനേട്ടന്‍ എന്‍റെ മാത്രം അങ്കിളാണ് ഞാനുറപ്പിച്ചു..

അങ്കിളിന്‍റെ റൂമില്‍ കഴിയാനുള്ള എന്‍റെ ആഗ്രഹം വിഫലമായി..എന്‍റെ കണക്കു കൂട്ടലുകള്‍ ..

തെറ്റിച്ച് നൂറ്റി ഒന്‍പതാം നമ്പര്‍ മുറിയിലേക്ക് എന്നെ കടത്തി വിട്ടു..

മനസില്ലാ മനസോടെ മുഖം കോട്ടി വിഷാദ മൂകനായി ഞാന്‍ മുറിയിലേക്ക്..

അവിടെയും എന്നെ കാത്തിരുന്നു മറ്റു മൂന്നു പേര്‍..എന്‍റെ റൂം മേറ്റ്സ്..

ആങ്കര്‍ മോടലില്‍ താടി വച്ചവന്‍ സാം,മോനിയുടെ മോന്തായത്തില്‍..രോമമേ ഇല്ലാ..അടുത്തവനാണ് ..

പിന്നീട് എന്‍റെ വഴികാട്ടി ആയവന്‍..ജസ്റ്റിന്‍..ഇവനെ കുറിച്ച് പറഞ്ഞാല്‍ തീരില്ലാ..

അവന്‍ ഒരു സംഭവമല്ലേ..

പെണ്‍കുട്ടികളെ  പറ്റി  പറയാന്‍ അവനു നൂറു നാവാണ്..കാണുന്നതെല്ലാം അവന്‍റെ  കാമുകിമാരാണത്രേ..

നുണകള്‍ തട്ടി വിടുമ്പോഴും...അവന്‍റെ അവതരണം അത് സത്യമാക്കി മാറ്റും..അത്രയ്ക്ക് വിരുതന്‍..

ഞാന്‍ അവനോടു പറഞ്ഞു .അല്ല അപേക്ഷിക്കുകയാണ്..

മച്ചാ..എനിക്കും കൂടി ഒരു ലൈനിനെ ഒപ്പിച്ചു താടാ..

ശരിയാക്കാം..പക്ഷെ നിന്‍റെ കോലം ഒന്ന് മാറ്റണം..ഞാന്‍ സമ്മതിച്ചു...

അപ്പോഴേക്കും വന്നു ഒരു ലിസ്റ്റ്..എന്നെ സുന്ദര കുട്ടപ്പനാക്കാന്‍ വേണ്ടി ലോകത്തുള്ള സര്‍വ ക്രീമുകളുടെയും..

പേര് അതിലുണ്ട്..എനിക്ക് കിട്ടിയ അഡ്വാന്‍സ് തുകയില്‍ പകുതിയും..എനിക്കെന്ന പേരില്‍..അവനു പുരട്ടാനുള്ള..

ക്രീം വാങ്ങി തീര്‍ത്തു..

അന്ന് രാത്രിയിലാണ് മച്ചാന്‍ അവളെ കുറിച്ച് പറഞ്ഞത്..

എന്‍റെ ഒരു സ്പര്‍ശനത്തിന് വേണ്ടി കാത്തിരിക്കുന്ന അവള്‍..അവനും തോട്ടിട്ടുണ്ടത്രേ ..എന്തോ എനിക്കത് അത്ര..

ഇഷ്ടപ്പെട്ടില്ലാ..ഇനി ഞാന്‍ മാത്രം തൊട്ടാല്‍ മതി.."ന്‍റെ യല്ലേ അവള്‍.."

ജസ്റ്റിന്‍ വീണ്ടും എനിക്ക് ക്ലാസ്സെടുത്തു തരികയാണ്..

അവളെ തൊടുമ്പോള്‍ കൈകളൊക്കെ നല്ല ശുദ്ദമായിരിക്കണം..അല്ലെങ്കില്‍ അവള്‍ക്കു ഇഷ്ടമാകില്ലാത്രേ..

പിന്നെ കറക്റ്റ് എട്ടു മണിക്ക് തന്നെ തൊടുകയും വേണം..

പക്ഷെ ഞാന്‍ മനസ്സില്‍ പറഞ്ഞു..

"അവളെ പ്രീതിപ്പെടുത്താന്‍ എട്ടല്ലാ..ഏതു പാതി രാത്രിക്ക് വേണമെങ്കിലും ഞാനവളെ സ്പര്‍ശിക്കും..

നീ ഒന്ന് പോടാ ചെക്കാ .."

അന്നത്തെ രാത്രിക്ക് നീളം കൂടുതലായിരുന്നു..എങ്ങനെ നേരം വെളുപ്പിചൂന്നു അറിയില്ലാ...

അവളെ ഒന്ന് തൊടാന്‍ വേണ്ടി എന്‍റെ ഉള്ളം കൊതിക്കുകയാണ്..

അന്ന് പലയാവര്‍ത്തി കുളിച്ചിട്ടും തൃപ്തി വരുന്നില്ലാ..

എന്‍റെ ഒരുക്കങ്ങള്‍ കുറച്ചു കൂടീന്നു തോന്നി..ബാക്കി മൂന്നു പേരും എന്നെ കാത്തു നില്പാണ്..അവസാനം സഹി കേട്ട് ജസ്റ്റിന്‍..

പറഞ്ഞു ..എടേ മതി മതി..എട്ടു മണി കഴിഞ്ഞാല്‍ പിന്നെ നിനക്കവളെ തൊടാന്‍ പറ്റില്ലാ..

അയ്യോ....എന്‍റെ സ്പര്‍ശനത്തിന് വേണ്ടി കാത്തിരിക്കുന്ന അവളെ ഞാനല്ലാതെ പിന്നാര് തൊടാന്‍..

ഞാന്‍ ദാ..എത്തി

മച്ചാ ഇങ്ങനെ മതിയോ ചുന്തരനാവുന്നത്..പിന്നെയും പിന്നെയും ഞാന്‍ ജസ്റ്റിനോട് ‍ചോദിച്ചു..

അവന്‍ ഒരു കള്ള ചിരി ചിരിച്ചതിന്‍റെ അര്‍ഥം എനിക്ക് മനസിലായില്ലാ..

ഓഫീസില്‍ അവളിരിക്കുന്ന മുറി അവന്‍ കാണിച്ചു തന്നു..എനിക്ക് ചങ്കിടിപ്പ് തോന്നി..

അവന്‍ എന്നോട് പറഞ്ഞു ഞാന്‍ കാണിച്ചു തരാം ..വാ.

അവിടെ ചെല്ലുമ്പോള്‍ അവളെ കണ്ടില്ലാ..

പകരം ഒരു മിഷ്യന്‍ കാട്ടി തന്നിട്ട് അതില്‍ കാണുന്ന പച്ച വെളിച്ചം വിതറുന്ന ചെറിയ ഗ്ലാസ്സിനു മുകളി..

വിരല്‍ അമര്‍ത്താന്‍  പറഞ്ഞു..ആദ്യമായത് കൊണ്ട് മൂന്നു തവണ അമര്‍ത്തേണ്ടി  വന്നു..അപ്പോള്‍ അതില്‍ നിന്നും..

താങ്ക് യു എന്ന ഒരു സ്ത്രീ ശബ്ദം പുറത്ത് വന്നു..

അവന്‍ എന്നോട് പറഞ്ഞു..ഇവളാണ് നിന്‍റെ  സ്പര്‍ശനം കാത്തിരുന്ന അവള്‍..

എന്‍റെ എല്ലാ പ്രതീക്ഷകളും അസ്താനത്തായെങ്കിലും മാസാവസാനം ശമ്പളം വാങ്ങുമ്പോള്‍..

ആബ്സെന്‍റ് ഒന്നുമില്ലാതെ ഡെയിലി പ്രസൻട് ഇട്ടു എനിക്ക് താങ്ക്സ് തന്ന അവളോട്‌ ആരും കാണാതെ ഞാനും പറഞ്ഞു...

താങ്ക് യു .........


Thursday, April 14, 2011

അമ്മേ....എനിക്ക് മാപ്പ് തരൂ..
"നോവിന്‍റെ   പൊരുളറിഞ്ഞെന്നമ്മ..
നെല്കിയ ഭിക്ഷയെന്‍ ജന്മം.."
"നീ തന്ന മുലപ്പാലിന്‍ മധുരം
ഇന്നുമെന്‍ നാവില്‍ അമൃത് പോലെ.."
"എന്നില്‍ ചൊരിഞ്ഞ നിന്‍ സ്നേഹം..
തന്നതില്ലാരും ഇന്നേവരെ.."
"ഈശ്വരി തന്നുടെ പ്രതി രൂപമാണ് നീ..
നിന്നില്‍ പിറന്നതെന്‍ പുണ്യം.."
"എല്ലാം കനിഞ്ഞു നീ നെല്കിടുമ്പോള്‍..
തന്നതോ ഞാനേറെ ദുഃഖം.."
"എന്നില്‍ ചിത്ത ഭ്രമം ബാധിച്ചോരാ കാലം..
നീ വേദന തിന്നു വിശപ്പടക്കി.."
"തോരാത്ത കണ്ണ് നീര്‍ പുഷ്പങ്ങളാക്കി..
നേദിച്ചതില്ലേ നീ ഈശ്വരന്‍ മുന്‍പില്‍.."
"അറിയുന്നു ഞാനിന്നെന്‍ തെറ്റുകളെല്ലാം
പൊറുക്കുവാന്‍ നീയല്ലാതാരുമില്ലാ.."
"കേണിടുന്നമ്മേ നിന്‍ കാല്‍ച്ചുവട്ടില്‍..
മാപ്പ് തരൂ അമ്മെ....മാപ്പ് തരൂ.."

വേഷം...


വേഷം.


വേദിയിലാടുവാന്‍ വേഷം രചിക്കുവാന്‍..
ആരുമില്ലാത്തൊരു പൂര്‍വ്വകാലം.....
ഈശന്‍ രചിച്ചതീ നാടകം..
അതിലാടുന്നതാണീ  മനുഷ്യജന്മം

കൂട്ടത്തിലാടുവാന്‍ വേഷങ്ങളേതെന്നു -
പരതുന്നു ഞാനും,നീയും, നമ്മളും -
 നിറമറ്റ കടലാസ് പോലെ വിളറിയ-
മുഖമിന്നു തേടുന്നു ചായം പുരട്ടാന്‍..

വേഷങ്ങള്‍ പലതും കെട്ടിയാടാന്‍
വേദിയൊരുങ്ങീ ഈ ഉലകം..
ആശിച്ച വേഷങ്ങള്‍ കിട്ടാതൊടുവില്‍
അണിയുന്ന വേഷങ്ങള്‍ക്കാശയറ്റു

പച്ചവേഷം കെട്ടി നിന്നിട്ടൊടുവിലായ്‌-
കത്തിവേഷം കെട്ടി ആടുന്നിതാ-
നഷ്ട്ടമോഹങ്ങള്‍ തന്‍ ശിഷ്ട്ടം ഭുജിക്കുവാന്‍-
അഗ്നി സ്ഫുലിന്ഗമായ്  മാറുന്നിതാ.

യാചകനായും കീചകനായും....
ഒത്തിരി വേഷങ്ങള്‍ വന്നു മറഞ്ഞൂ..
തളരാതെ വേദിയില്‍ ആടിയതിനൊക്കെയും 
ഇടറാത്ത പാദങ്ങള്‍ കൂട്ടുവന്നു

വേഷപ്പകര്‍ച്ചകള്‍ക്കാവില്ല-
മനസ്സിന്റെ, നേരിന്റെ വേഷം മറന്നാടുവാന്‍-
വേഷങ്ങളില്ലാതെയാവുന്നു ഞാനെന്റെ-
വേഷം വിഷാദമായ് മാറ്റുന്നു.

ആശയില്ലായിനിയൊരു വേഷമാടാന്‍..
കണ്ടു മടുത്തതീ കപട വേഷം..
എന്‍ വേഷ മഴിയേണ്ട  കാലം വരേയ്ക്കും..
ചായങ്ങള്‍ പൂശിയാടുക വേണം..

.നേര്‍ക്കാഴ്ചകള്‍...


.നേര്‍ക്കാഴ്ചകള്‍...


നിഴല്‍ : 
കുഞ്ഞുവിരല്‍ പതിയെ പരതി-
അരികത്തമ്മയിരിപ്പുണ്ടാമോ..?
തെങ്ങലുടഞ്ഞൊരു നെഞ്ചിന്‍ കൂട്ടില്‍-
ചെറു പ്രാവിന്‍ കുറുകല്‍ മാത്രം..
നിലാവ് : 
നാവിന്‍ തുമ്പിലെ മധുരം മാറാ-
തൊന്നു നുണഞ്ഞു പൈതലവന്‍..
പൊരിയും വയറാല്‍ ഊട്ടിയതമ്മ-
മധുരം കിനിയും തന്‍ നിണമോ..?
നിഴല്‍ :
ഒട്ടിയ കവിളില്‍ ഇന്നലെയമ്മ-
മുത്തിയ പാടില്‍ വിരല്‍ ചേര്‍ക്കേ-
പൊട്ടിവിരിഞ്ഞു തെല്ലൊരു മൊട്ടാം-
പുഞ്ചിരിയൊന്നാ ചെറു ചുണ്ടില്‍...
നിലാവ് : 
ഇഴയാന്‍ വെമ്പും അകതാരില്‍-
പുഴയായ് ഒഴുകിയ മിഴിനീരും,
മഴവില്ലാകൃതി പോലാ ചുണ്ടും,
മഴപോല്‍ പെയ്താ നൊമ്പരവും.
നിഴല്‍ :
കണ്ണുകള്‍ അടയുന്നമ്മേ..,
ഉണ്ണിക്കമ്മയെ എന്നും കാണണ്ടേ..?
കുഞ്ഞികണ്ണു വലിച്ചു തുറന്നു-
തെല്ലൊരു ഞൊടിയിടമാത്രം..
നിലാവ് : 
ഉണ്ണി മനസ്സില്‍ ചൊന്നൊരു വാക്കില്‍..
നൊന്തു പിടഞ്ഞു പൊന്നമ്മാ..
കാണാന്‍ വയ്യാ ചിത്രം..നെഞ്ചില്‍..
വന്നു പതിച്ചൊരു വെള്ളിടി പോല്‍..
നിഴല്‍ :
ഒറ്റക്കയ്യില്‍ പയ്യെ തൂക്കി-
പറ്റെ മുഷിഞ്ഞൊരു ജീവിതവും.
മറ്റെക്കയ്യില്‍ കനിവിന്‍ യാചന-
നിറയെ തേടും ഒരു കണ്ണും 
നിലാവ് : 
കാണുവതില്ലീ  കാഴ്ചകളൊന്നും-
ഈശ്വരനെന്നൊരു വിശ്വ മുഖം
കാണുവതില്ലീ നേര്‍ക്കാഴ്ച്ചകളില്‍-
നൊന്തുരുകാനൊരു മാനുഷനെ
നിഴല്‍ :
പെറ്റ വയറ്റിന്‍ വേദനമാത്രം
അറ്റ നിശാപുഷ്പം പോലെ-
ഒട്ടിയ കുഞ്ഞു വയറ്റില്‍ കണ്ണീരു-
മ്മകള്‍ വച്ചു കിടക്കുന്നു-

ഒട്ടിയ കുഞ്ഞു വയറ്റില്‍ കണ്ണീരു-
മ്മകള്‍ വച്ചു കിടക്കുന്നു.....

കനലൊടുങ്ങാതെ....


കനലൊടുങ്ങാതെ....നിഴല്‍:
തലയറ്റൊരുടലിനെ പുണരുന്ന കൈകളില്‍-
വിലയറ്റ സ്വപ്നത്തില്‍ കനല് മാത്രം.
കണ്ണീര്‍ കുതിര്‍ത്ത കവിള്‍ത്തടം തന്നിലോ-
ദുരിത ദിനങ്ങളിന്‍ പിടപ്പ് മാത്രം.
 
നിലാവ്:
മനുജന്റെ കയ്യിലെ സ്വപ്നങ്ങളുടയുന്നു-
വെറിയാല്‍ അലയുന്ന രാഷ്ട്രീയ കോമരങ്ങളാല്‍ .
ഒട്ടും കുറയാത്ത ക്രൌര്യമായ്, വാശിയായ്
മതമെന്ന വൈരിയും കൂടെത്തന്നെ..


നിഴല്‍:
ഇവളാണ് നേരിന്റെ നിണനിറം കണ്ടു-
കണ്‍കലങ്ങാതലഞ്ഞ അമ്മയും,അനുജത്തിയും-
ഇവളാണ് പുകയുന്ന ഉലയൂതി നീറ്റുന്ന-
ഹൃദയത്തിന്‍ ഉടമയും,കാവല്‍ക്കാരിയും

നിലാവ്:
രക്തം മണക്കുന്ന കാറ്റിനുമുണ്ട് ..
പറയുവാന്‍ ഏറെ നൊമ്പരങ്ങള്‍..
ഇന്നിന്‍ ജ്വലിക്കുന്ന വെണ്ണീറു കട്ടകള്‍
നിന്‍ തണുപ്പിന്‍ ചൂടകറ്റുവാനോ..?

 നിഴല്‍:
ചീറ്റിത്തെറിച്ച ചുടു ചോരയെ-
ഹിന്ദു വെന്നും മുസല്‍മാനെന്നുമായ്‌-
പേരിട്ടു വിളിച്ചവര്‍ പടിയിറങ്ങി-
ഒടുവിലീ കൈക്കുഞ്ഞ് മാത്രം-
മതമെന്തെന്നരിയാതെ കൈകാലടിച്ചു തളര്‍ന്നു.

നിലാവ്:
ഓര്‍ക്കുന്നതില്ലീ വെറി പൂണ്ട ലോകം..
തന്നാല്‍ ഒടുങ്ങും ജീവിതങ്ങള്‍ക്കു-
മിഴിനീരു കൊണ്ട് വിശപ്പടക്കാന്‍..
പറ്റീടുകില്ലെന്ന ലോക സത്യം..


നിഴല്‍:
വൈരമൂട്ടി വളര്‍ത്തുന്നു മക്കളെ-
പകയും,വെറുപ്പും തൊട്ടു കൊടുക്കുന്നു നാവില്‍-
പിന്നെയൊരു കനലിട്ടു കൊടുക്കുന്നു-
കൈകോര്‍ത്തു പിടിച്ച സൌഹൃദങ്ങളിലേക്ക്


നിലാവ്:
എന്തിനു വേണ്ടിയീ പോര്‍വിളി പോരാട്ടം..
നല്കിടുമോ നമുക്കൊരു സ്വര്‍ഗത്തിന്‍വാതില്‍ ..
മോഹങ്ങള്‍ ഒടുങ്ങാത്ത കാലംവരേയ്ക്കും
കരുതുന്ന മോഹങ്ങള്‍ ഇത്ര തന്നെ..


നിഴല്‍:
ഇനിയെത്ര കാതം നടന്നിടേണം
സൌഹൃദം പൂക്കുന്ന ദിക്കിലെത്താന്‍-
മതം മദമാവാത്ത മനസ്സിലേക്കെത്താന്‍
സ്നേഹമെന്നക്ഷരം സ്വന്തമാക്കാന്‍