ഇനിയെന്ന് തെളിയുമീ വാനം.....




ഇനി തെളിയുമോ വാനം ..
നിറ ചിരി തൂകുമോ മണ്ണും..
കാപട്യമാം കാര്‍മേഘം  പെയ്തൊഴിഞ്ഞാല്‍.
കപട മുഖങ്ങള്‍ കണ്ടു മടുത്തൊരു....
ഏകാകിയായ്‌ ഞാനീ അക ഭൂവില്‍..
ത്വര പൂണ്ട  മനുജ കോമരം തന്നിലെ...
ഖട്ഗത്തിലൂടൊഴുകും  നിണമതില്‍  കേള്‍പ്പൂ..
തന്‍ സോദരര്‍ തന്നുടെ.....
ജീവന്നവസാന ദീന രോദനങ്ങള്‍..
കാതുകളില്‍ കൂരമ്പ്‌ തറച്ചീടവേ..കാണ്മു ഞാന്‍..
കാണ്മു ഞാന്‍ വീണ്ടും....
കാമ വെറിയായലയും മൃഗങ്ങളെ..
പെണ്‍പിറവിയില്‍ തെളിയുന്നതവര്‍ മുഖം..
ഇര കണ്ട ചെന്നായ കൂട്ടം പോലെ..
 മകളെന്ന വേര്‍തിരിവില്ലാത്ത പിതാവും.. 
പിതാവിന്‍ ബീജത്താല്‍ ജന്മം നല്‍കിയ പുത്രിയും..
ഇന്നീ കണ്‍കളില്‍ നിന്നകലെയല്ലാ....
കാമറ കണ്ണില്‍ ഉടക്കിടുന്ന...
ചതിയുടെ തന്ത്രങ്ങള്‍ അറിഞ്ഞിടാതെ..
പെട്ട് പോം പെണ്ണവള്‍ ആടിടുന്നു..
തെക്കേ പറമ്പിലെ ശീമ കൊമ്പില്‍..
ചൂത്  കളിക്കാര്‍ നിരന്നിരിക്കും..
സര്‍ക്കരാപ്പീസു  കെട്ടിടവും....
തന്‍ കാശ് കീശേന്നു പോയതില്‍ പിന്നെയും..
അലയുന്ന  പാവം കര്‍ഷകര്‍.....താണ്ടുന്ന ..
പടികള്‍ക്കു വെണ്ണക്കല്‍  തെളിമയിന്ന്‍..
 കാലത്തിനൊപ്പം വളരുന്നു പാര്‍ട്ടികള്‍...
പാര്‍ട്ടികള്‍ക്കൊപ്പം വളര്‍ന്ന നേതാക്കളും ..
നല്‍കുന്നു വാഗ്ദാനം ഏറെയായി...
അതില്‍ പെട്ടുഴലും ജനങ്ങള്‍..വിഡ്ഢികളും..
പിറകെ വരുന്നിതാ ദൈവത്തിന്‍ പേരിലും..
മതമെന്ന ഭ്രാന്തിന്റെ പോരാട്ടവും..
കണ്ടു മടുത്തു ഞാന്‍ ഈ ലോക കാഴ്ചകള്‍..
കേട്ട് മടുത്തു ഞാന്‍ അല മുറകള്‍..
ഇനി തെളിയുമോ വാനം...
നിറചിരി തൂകുമോ മണ്ണും..
കാപട്യമാം കാര്‍ മേഘം പെയ്തൊഴിഞ്ഞാല്‍..
കപട മുഖങ്ങള്‍ കണ്ടു മടുത്തൊരു....
ഏകാകിയായ്‌ ഞാനീ അക ഭൂവില്‍..
 

Comments

Popular Posts