തിരിച്ചറിവ് .............




മണ്ണില്‍ അലിയുവാന്‍ എത്ര നാള്‍ ഇനി ..
വിണ്ണില്‍ തെളിയുവാന്‍ എത്ര നാള്‍ ഇനി..
ഈ പാഴ് ജന്മം തന്നൊരാ ഈശ്വനു നല്‍കാന്‍ ..
ഇന്നെന്റെ കയ്യിലെന്‍ ജീവന്‍ മാത്രം..
 
എന്‍ പിറവിയിലുടലെഴും സ്വപ്നങ്ങളൊക്കെയും..
എന്നമ്മക്ക് നല്‍കിയത് ഏറെ   കഷ്ടം..
അച്ഛന്റെ നന്മകള്‍ കാണാതിരിക്കാന്‍ ..
കണ്ണില്‍ തിമിരത്തിന്‍ ബാധയും പേറി..
 
അലയുംപോഴുലയുന്ന എന്‍ ജീവിതം..
മഴവില്‍ വര്‍ണം ചാര്‍ത്തിയ പെണ്ണവള്‍....
സ്നേഹത്തിന്‍ പര്‍വ്വം താണ്ടിയതവളില്‍..
നന്മ തന്‍ കാഴ്ചകള്‍ കണ്ടതവളില്‍..
 
 കാലത്തിനൊപ്പമാം വിദൂരദയില്‍..
കൂടെ നടക്കാന്‍ മാത്രം പെണ്ണവളില്ല...
ഒരു മാത്ര നേരത്തില്‍ ....ഒരു മഴ ചാറ്റലില്‍..
വര്‍ണ ചിത്രങ്ങള്‍ അഴിഞ്ഞു പോയി..
 
അറിഞ്ഞിരുന്നില്ല ഞാന്‍ ഒരു മഴ പെയ്തില്‍...
പെണ്ണവള്‍ പെയ്തോഴിയുമെന്നു..
അറിയുവാന്‍ വൈകി ഞാന്‍..ഒരിക്കലുമോഴിയാത്ത..
പൊക്കിള്‍ കൊടി ബന്ധത്തിന്‍...പവിത്രതയും..

Comments

Popular Posts