കണവനാം കതിരവന്‍....





കണവനവന്‍ കതിരവനെ.... തേടി .... നില്‍പ്പുവതാണോ........?
 പെണ്ണേ..പൊന്‍പുലരി നിന്നിണയില്‍ ....തങ്ക വെളിച്ചം..
നിന്‍റെ പ്രണയ ഗാനം പാടുമാ..... കിളിനാദവും...
നിന്നിലെ തുടു തുടുത്ത കവിളുകളില്‍ .....നാണമുണര്‍ത്തി.....

കതിരവന്‍ നിന്‍ കഴുത്തില്‍ അണിയിച്ച മാല..
മഞ്ഞിന്‍ മാണിക്യ കല്ലിന്‍ ശോഭയതേറ്റി.....
തലയിളക്കി നൃത്തമാടും പൂമരങ്ങളും...
പൊന്നുഷസിന്‍ തോഴിമാരായ് ചാരുതയേറി...

കണ്ടു കണ്ടു കൊതി തീരും മുന്‍പേ പോകും...
കണവാ നിന്‍ മുഖത്തിന്‍ ചെന്നിറം കാണുക വയ്യാ...
നാളെ നീ വരും നേരമെന്‍ കണ്ണ് തുറക്കാന്‍...
ആശയോടെ ഇമകള്‍ പൂട്ടി നിന്നീടും ഞാന്‍..

Comments