പഴം ചൊല്ലുകള്‍

 • ഇക്കരെയൊട്ടു നിന്നതും ഇല്ല!  അക്കരെ നിന്നാല്‍ ഇക്കരെ പച്ച!
 • അരി എത്ര? പയര്‍ അഞ്ഞാഴി! 
 • അങ്ങാടിയില്‍ തോറ്റതിനു അമ്മയുടെ പുറത്തു!
 • അങ്കവും കാണാം താളിയും ഒടിയ്ക്കാം!
 • അഞ്ചനം എന്നാല്‍ എനിക്കറിയാം, മഞ്ഞള്‍ പോലെ വെളുത്തിരിക്കും!  
 • അടി കൊള്ളാന്‍ ചെണ്ടയും പണം പറ്റാന്‍ മാരാരും!  
 • അടി തെറ്റിയാല്‍ ആനയും വീഴും!  
 • അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയാല്‍ അതു കിടക്കുമോ?  
 • അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയാലും, അതു പോകും കുപ്പ കുഴിയില്‍!  
 • അനുഭവമാണ് മഹാഗുരു!  
 • അമ്മയ്ക്കു പ്രാണ വേദന, മകള്‍ക്കു വീണ വായന!  
 • അണ്ടിയോടു അടുത്തലേ മാങ്ങയുടെ പുളി അറിയൂ !  
 • അണ്ണാന്‍ കുഞ്ഞിനെ മരം കേറ്റം പഠിപ്പിക്കേണ്ട!  
 • അണ്ണാറ കണ്ണനും തന്നാല്‍ ആയത്!  
 • അരിയും തിന്നു ആശാരിച്ചിയേം കടിച്ചു , പിന്നേം നായ്ക്ക് മുറു മുറുപ്പ് !  
 • അല്‍പ്പനു ഐശ്വര്യം വന്നാല്‍, അര്‍ദ്ധരാത്രിയിലും കുട പിടിക്കും!  
 • ആട് കിടന്നിടത്തു പൂട പോലും ഇല്ല!  
 • ആന കൊടുത്താലും ആശ കൊടുക്കരുത്! 
 • ആനപ്പുറത്ത് ഇരുന്നാല്‍ പട്ടിയെ പേടിക്കേണ്ട!  
 • ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാന്‍ ഒക്കില്ല!  
 • ആനയ്ക്കുണ്ടോ ആനയുടെ വലിപ്പം അറിയുന്നു!  
 • ആന വായില്‍ അമ്പഴങ്ങ!  
 • ആറ്റില്‍ ഇറങ്ങിയവനേ ആഴം അറിയൂ!  
 • ആറ്റില്‍ കളഞ്ഞാലും അളന്നു കളയണം!  
 • ആരംഭ ശൂരത്വം!  
 • ആവശ്യക്കാരന് ഔചിത്യം പാടില്ല!  
 • ഇല ചെന്നു മുള്ളില്‍ വീണാലും, മുള്ളു ചെന്ന് ഇലയില്‍ വീണാലും കേട് ഇലയ്ക്ക് ആണ് ‍!  
 • ഇല നക്കി നായുടെ ചിരി നക്കി നായ് !  
 • ഇരുന്നിട്ട് വേണം കാല്‍ നീട്ടാന്‍!  
 • ഇനാംപേച്ചിയ്ക്ക് കൂട്ട് മരപ്പട്ടി‍!  
 • ഉപ്പിനോളം വരുമോ ഉപ്പിലിട്ടത്?  
 • ഉപ്പില്ലാ പണ്ടം കുപ്പയില്‍!  
 • ഉപ്പു തിന്നവന്‍ വെള്ളം കുടിയ്ക്കും!  
 • ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം!  
 • ഉരള്‍ ചെന്നു മദ്ദളത്തോട് പരാതി പറയുന്നു!  
 • എത്തി നോക്കുന്നവന്റെ പുറത്ത് ഏണി വച്ച് നോക്കുന്നവന്‍?  
 • എരി തീയില്‍ എണ്ണ ഒഴിയ്ക്കുക?  
 • എലിയെ കൊല്ലാന്‍ ഇല്ലം ചുടണോ?  
 • എല്ലു മുറിയെ പണി ചെയ്താല്‍ പല്ലു മുറിയെ തിന്നാം!  
 • ഒട്ടകത്തിനു സ്ഥലം കൊടുത്ത പോലെ!  
 • ഒത്തു പിടിച്ചാല്‍ മലയും പോരും!  
 • ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത്, അല്ലെങ്കില്‍ കളരിയ്ക്ക് പുറത്ത്!  
 • ഒരുത്തനെ തന്നെ നിനച്ചിരുന്നാല്‍, വരുന്നതെല്ലാം അവനെന്നു തോന്നും!  
 • ഒരുമയുണ്ടേല്‍ ഉലക്കേലും കിടക്കാം!  
 • ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ!  
 • ഓണം വന്നാലും ഉണ്ണി പിറന്നാലും, കോരനു കഞ്ഞി കുമ്പിളില്‍ തന്നെ!  
 • ഓണത്തിനിടയ്ക്ക് പുട്ടു കച്ചവടമോ?  
 • കട്ടവനെ കണ്ടില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുക !  
 • കട്ടവന് കഴയ്ക്കും!  
 • കത്തുന്ന പുരയില്‍ നിന്നു കഴുക്കോല്‍ ഊരുക !  
 • കയ്യൂക്കുള്ളവന്‍ കാര്യസ്ഥന്‍ !  
 • കണ്ണുണ്ടായാല്‍ പോരാ, കാണണം !  
 • കണ്ണില്‍ കൊള്ളേണ്ടതു പുരികത്തു കൊണ്ടു!  
 • കണ്ണു പൊട്ടന്‍ മാങ്ങക്ക് കല്ലെറിയും പോലെ!  
 • കണ്ടതു പറഞ്ഞാല്‍ കഞ്ഞി കിട്ടില്ല !  
 • കണ്ടറിയാത്തവന്‍ കൊണ്ടറിയും!  
 • കാക്ക കുളിച്ചാല്‍ കൊക്ക് ആകില്ല!  
 • കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍കുഞ്ഞ്!  
 • കാണം വിറ്റും ഓണം ഉണ്ണണം!  
 • കാലത്തിനൊത്തു കോലം കെട്ടണം!  
 • കാള പെറ്റു എന്നു കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കരുത്!  
 • കുന്തം പോയാല്‍ കുടത്തിലും തപ്പണം‍!  
 • കുരങ്ങന്റെ കയ്യിലെ പൂമാല പോലെ‍!  
 • കുറുക്കന്റെ കണ്ണ് എപ്പോഴും കോഴി കൂട്ടില്‍ തന്നെ‍!  
 • കൊക്ക് എത്ര കുളം കണ്ടതാ, കുളം എത്ര കൊക്കിനെ കണ്ടതാ‍!  
 • കൊക്കില്‍ ഒതുങ്ങുന്നതേ കൊത്താവൂ‍!  
 • കൊന്നാല്‍ പാപം തിന്നാല്‍ തീരും‍!  
 • കൊല്ല കുടിയില്‍ സൂചി വില്‍ക്കാന്‍ നോക്കരുത്‍!  
 • കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി‍!  
 • കൊഞ്ച് തുള്ളിയാല്‍ മുട്ടോളം, പിന്നെയും തുള്ളിയാല്‍ ചട്ടിയില്‍!  
 • ക്ഷീരമുള്ളോരു അകിടിന്‍ ചുവട്ടിലും, ചോര തന്നെ കൊതുകിനു കൌതുകം!  
 • ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും!  
 • ചക്കര കുടത്തിലേ എറുമ്പ് അരിക്കൂ!  
 • ചക്കിനു വച്ചതു കൊക്കിനു കൊണ്ടു!  
 • ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട!  
 • ചുമരില്ലാതെ ചിത്രം വരയ്ക്കാന്‍ പറ്റില്ല!  
 • ചൊട്ടയിലെ ശീലം ചുടല വരെ!  
 • ചൊല്ലി കൊട്, തല്ലി കൊട്, തള്ളി കള!  
 • ജാത്തിയാല്‍ ഉള്ളതു തൂത്താല്‍ പോകില്ല!  
 • ജീവിതം നായ് നക്കി!  
 • ഞാഞ്ഞൂലിനും ശീൽക്കാരമോ?  
 • തനിക്കു താനും പെരക്കു  തൂണും !  
 • തരമുണ്ടെന്നു വച്ചു പുലരുവോളം കക്കരുത് !  
 • തല മറന്ന് എണ്ണ തേയ്ക്കരുത് !  
 • തലയ്ക്ക് വന്നത് തലപാവോടെ പോയി !  
 • തള്ള ചവിട്ടിയാല്‍ പിള്ളയ്ക്ക് കേടില്ല!  
 • താന്‍ പാതി ദൈവം പാതി!  
 • തീ ഇല്ലാതെ പുക ഉണ്ടാവില്ല!  
 • തീക്കൊള്ളി കൊണ്ടു തല ചൊറിയരുത്!  
 • തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല!  
 • തുമ്പിയെ കൊണ്ടു കല്ലെടുപ്പിക്കരുത്!  
 • തെളിച്ച വഴിയേ പോയില്ലെങ്കില്‍ പോകുന്ന വഴിയേ തെളിക്കുക!  
 • തേടിയ വള്ളി കാലില്‍ ചുറ്റി!  
 • ദാനം കിട്ടിയ പശുവിന്‍റെ പല്ലു നോക്കീട്ടു കാര്യമില്ല! 
 •  ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം!  
 • നനയുന്നിടം കുഴിക്കരുത്! 
 •  നടുക്കടലിലും നായ് നക്കിയേ കുടിയ്ക്കൂ! 
 •  നാട് ഓടുമ്പോള്‍ നടുവേ ഓടണം!  
 • നെല്ലും പതിരും തിരിച്ചറിയണം!  
 • പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ പന്തം കൊളുത്തി പട!  
 • പറയുമ്പോള്‍ കേള്‍ക്കണം, തരുമ്പോള്‍ തിന്നണം!  
 • പട്ടരില്‍ പൊട്ടനില്ല!  
 •   പട്ടി ഒട്ടു പുല്ലു തിന്നുകയും ഇല്ല പശൂനെ ഒട്ടു തീറ്റിക്കുകയും!  
 • പട്ടി ചന്തയില്‍ പോയതു പോലെ!  
 • പന്തീരാണ്ടു കാലം കുഴലില്‍ ഇട്ടാലും പട്ടിയുടെ വാല്‍ വളഞ്ഞു തന്നെ!  
 • പല തുള്ളി പെരുവെള്ളം!  
 • പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിക്കപ്പെടും !  
 • പല്ലു പൊഴിഞ്ഞ സിംഹം പോലെ!  
 • പയ്യെ തിന്നാല്‍ പനയും തിന്നാം!  
 • പശു ചത്ത്, മോരിലെ പുളിയും പോയി!  
 • പാഷാണത്തില്‍ ക്രമി !  
 • പാടത്ത് ജോലി വനമ്പത്ത് കൂലി!  
 • പാമ്പിനെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുകഷണം തിന്നണം!  
 • പാലം കടക്കുവോളം നാരായണ, പാലം കടന്നു കഴിഞ്ഞാല്‍ കൂരായണ!
 •   പാലം കലുങ്ങിയാലും കേളന്‍ കുലുങ്ങില്ല!  
 • പുകഞ്ഞ കൊള്ളി പുറത്തു!  
 • പുത്തന്‍ അച്ചി പുരപ്പുറം തൂക്കും!  
 • പുര കത്തുമ്പോള്‍ തന്നെ വാഴ വെട്ടണോ?  
 • പൂച്ചയ്ക്ക് എന്താ പൊന്നുരുക്കുന്നിടത്തു കാര്യം!  
 • പൂച്ചയ്ക്ക് മീശ കിളുത്താല്‍  അമ്പിട്ടനെന്താ മെച്ചം!  
 • പെണ്ണ് ചതിച്ചാലും മണ്ണ് ചതിക്കില്ല!  
 • പൊട്ടനെ ചട്ടന്‍ ചതിച്ചല്‍ ചട്ടനെ ദൈവം ചതിക്കും!  
 • പൊന്നും കുടത്തിനു എന്തിനു പൊട്ട് !  
 • പൊന്നുരുക്കുന്നിടത്തു പൂച്ചയ്ക്ക് എന്തു കാര്യം!  
 • പോത്തിന്റെ ചെവിയില്‍ വേദം ഓതിയിട്ടു കാര്യം ഇല്ല! 
 •    മത്തന്‍ കുത്തിയ കുമ്പളം മുളയ്ക്കുമോ?  
 • മധുരിച്ചിട്ട് ഇറക്കാനും വയ്യ, കയ്ച്ചിട്ടു തുപ്പാനും വയ്യ !  
 • മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി!  
 • മരുഭൂമിയില്‍ ഒരു മരുപച്ച!  
 • മാനത്തു കാണുമ്പോള്‍ മരത്തില്‍ കാണണം!  
 • മിന്നുന്നതെല്ലാം പൊന്നല്ല!  
 • മിണ്ടാ പൂച്ച കലം ഉടയ്ക്കും!  
 • മീന്‍ കുഞ്ഞിനെ നീന്തല്‍ പഠിപ്പിക്കരുത്!  
 • മെല്ലെ തിന്നാല്‍ പനയും തിന്നാം!  
 • മുല്ല പൂമ്പടി ഏറ്റു കിടക്കും കല്ലിനും ഉണ്ടാവും സൌരഭ്യം!  
 • മുറ്റത്തെ മുല്ലയ്ക്ക് മണമില്ല!  
 • മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ് ! 
 • മൂത്തവര്‍ ചൊല്ലും മുതു നെല്ലിക്ക ആദ്യം കയ്ക്കും, പിന്നെ മധുരിയ്ക്കും!
 •   മോങ്ങാന്‍ ഇരുന്ന നായുടെ തലയില്‍ തേങ്ങ വീണു!  
 • മൌനം വിദ്വാന് ഭൂഷണം!  
 • രണ്ടു കയ്യും കൂട്ടിയടിച്ചലേ ശബ്ദം കേള്‍ക്കൂ! 
 • രണ്ടു വള്ളത്തില്‍ ചവിട്ടി നില്‍ക്കരുത്!  
 • രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല്‍! 
 •  വടി കൊടുത്തു അടി വാങ്ങരുത്!  
 • വായില്‍ തോന്നിയതു കോതയ്ക്കു പാട്ട്!  
 • വല്ലഭനു പുല്ലും ആയുധം!  
 • വാക്കും പഴഞ്ചാക്കും ഒരുപോലെ !  
 • വാളെടുത്തവന്‍ വാളാല്‍! 
 •  വിത്തിനു കുത്ത് ഉണ്ടെങ്കില്‍ ഇലയ്ക്കു തുള നിശ്ചയം!  
 • വിത്തു ഗുണം, പത്ത് ഗുണം!  
 • വിദ്യാ ധനം സര്‍വ്വ ധനാല്‍ പ്രധാനം!  
 • വിനാശ കാലേ വിപരീത ബുദ്ധി!  
 • വെളുക്കാന്‍  തേച്ചത് പാണ്ടായി!  
 • വെള്ളത്തില്‍ വരച്ച വര പോലെ!  
 • വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും!  
 • വേലി തന്നെ വിളവ് തിന്നുന്നു!  
 • വേലിയില്‍ കിടന്ന പാമ്പിനെ എടുത്ത് തോളില്‍ ഇടരുത്!  
 • സമ്പത്തു കാലത്തു തൈ പത്ത് വച്ചാല്‍ , ആപത്ത് കാലത്ത് കാ പത്ത് തിന്നാം!  
 • സൂചി കൊണ്ടെടുക്കേണ്ടത് തൂമ്പ കൊണ്ടെടുക്കേണ്ടി വരും!
 •   സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട! 
 •  സ്വരം നന്നായിരിക്കുമ്പോഴേ പാട്ട് നിര്‍ത്തുക!

Comments

Post a Comment

Popular Posts

Image