കാഴ്ചകള്‍ ഒഴിയാത്ത എന്റെ യാത്ര...തളരുവതെങ്കിലും തുടരണമിനിയും ..
ലക്ഷ്യത്തിലേക്കെത്താനെത്ര ദൂരം..
പാറി പറന്നു ഞാനും..എന്‍ കൂട്ടരും..
കരിമുകിലേകിയ കരിഞ്ഞ ചിറകുമായ്..
കാണുവാന്‍ കാഴ്ചയുണ്ടേറെയെന്‍ കണ്‍കളില്‍ ..
കാൺവതോ എരിയുന്ന നീറ്റുകള്‍ മാത്രം..
നോവുന്ന കാഴ്ചയില്‍ ..നിറയുന്ന മിഴികളാല്‍ ..
നില്‍ക്കുമാ നാരി തന്‍ ജീവിതം ..ഒരു കഥാ...
പതിനേഴു തികയുമാ പ്രായമത്രെയവള്‍ക്കഴകിന്റെ...
പ്രതിരൂപമായ പൂവായ് ...
വിരിയവേ കൂടെ പിറന്ന തന്‍ പ്രണയത്തിന്‍ .....
 മധുരമൊരു രാഗമായ് മൂളിയ നാളും.....
മിഴിയിലൊരു കോണിലെ വൈഡൂര്യ കല്ലോന്നായ്....
അടരുന്നു .....
ഇന്നീ ആസ്പത്രി തിണ്ണയില്‍ ...
പെറ്റതിന്‍ വാടക വയറിനല്ലായവള്‍ പെറ്റിട്ട...
നാല്‍ ചുവര്‍ക്കുള്ളിലത്രേ....
ഉറ്റവര്‍ കൈവിട്ട പെണ്ണവ കയ്യിലോരോമന ..
കുഞ്ഞിന്‍ നില വിളിയും..
കാണാതെ പോയൊരാ കണ്ണുകള്‍ക്കുള്ളിലെ..
ഉടയുന്ന മാതൃത്വ കണ്ണാടി ചില്ലുകള്‍ ..
വിഷ വീഞ്ഞ് പാത്രത്തില്‍ ചാലിച്ച പ്രണയത്തില്‍ ..
മുത്തിയ ചുണ്ടില്‍ വിതുമ്പലുകള്‍ ... 
കൈ നീട്ടി നിന്നവള്‍ വിറയാര്‍ന്ന കൈകളാല്‍ ...
വിറ്റ തന്‍ കുഞ്ഞിന്റെ കൂലിക്കായി...
കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍ വച്ചു...
കുഞ്ഞിനെ വിറ്റൊരു പാപിയിവള്‍ ..
ആരറിവൂ ആര്‍ക്കറിവൂ 
പെണ്ണിന്‍ മഹത്വമിന്നാര്‍ക്കറിവൂ ...
Comments

Popular Posts