തരൂ എനിക്കൊരു ശില്പിയാം ജന്മം.....




തരളം..മധുരം..കിനിയും..അധരം..
വിടരും..പൊഴിയും..ചിരിതന്‍..പവിഴം..
മനതില്‍..കുളിരിന്‍..അലകള്‍..പാകി..
ദൂരെ..വിണ്ണില്‍..പൂത്തിരി...വിതറി..

കാറ്റിന്‍..കയ്യാം..തേരതിലേറി..
അണയാന്‍..പുല്‍കാന്‍..ഞാനും..കൊതിച്ചു..
മിഴിതന്‍..പുഴയില്‍..ഒഴുകിയ..മോഹം..
അകലെ..അകലെ..പോയിമറഞ്ഞു....

ഉണ്ടോ..നല്‍കാന്‍..ഇനിയൊരു ജന്മം..
നല്‍കൂ..എനിക്കൊരു ശില്പിയാം ജന്മം..
അകലേക്ക്‌ പോകാത്ത ...കണ്ണില്‍ അഴകായി...
ശില്പമതൊന്നു ഞാന്‍..തീര്‍ത്തിടട്ടെ..

Comments

Popular Posts