ഒരു ചോദ്യം... ഒരു ഉത്തരവും..


ഒരു ചോദ്യം... ഒരു ഉത്തരവും..




നിഴല്‍: ആകാശത്തെങ്ങനെ നക്ഷത്രക്കൂട്ടം-
ഇങ്ങനെ പുഞ്ചിരി തൂകിടുന്നു..?
മെല്ലെ പറയുമോ കൂട്ടുകാരാ-
വിണ്ണിന്റെ തോഴനാം കൂട്ടുകാരാ.

നിലാവ്: 
ആകാശകോട്ടയ്ക്കു മപ്പുറത്തായ്
മായാന്‍ കൊതിക്കുമാ പൊന്‍ നിഴലിന്‍-
കൂട്ടിനു നിലയായ്‌ നിന്നിടുമ്പോള്‍-
എന്‍ തുണക്കായ് അവര്‍ മിന്നിടുന്നു

നിലാവ്: പുലരികള്‍ പൂക്കുന്നതാര്‍ക്ക് വേണ്ടി..
മഞ്ഞു പൊഴിയുന്നതാര്‍ക്ക് വേണ്ടി..
പുല്‍കൊടി തുമ്പിലെ മഞ്ഞിന്‍കണം ഇന്ന്-
പ്രണയത്തിന്‍ പല്ലവി പാടിടുന്നോ..? .

നിഴല്‍: പൂക്കളെ ചുംബിച്ചുണര്‍ത്തുവാന്‍ -
പുലരി വന്നെത്തിനോക്കുന്നു.
പുല്‍ക്കൊടിയെ പുല്‍കിയുണര്‍ത്താന്‍
മഞ്ഞ് പ്രണയമായ് ഉരുകി വീഴുന്നു..

നിഴല്‍: തിരകള്‍ നുരകളാകുന്നതെന്തിനു..?
പതിയെ കരയെ പുണരുന്നതെന്തിനു..?
പിന്നെ പിരിഞ്ഞു പോകുമ്പോള്‍-
കരയെ കൈനീട്ടി പിടിക്കുന്നതെന്തിനു..?

നിലാവ്: തിര തന്‍ നുരയാല്‍ പ്രണയമാം പല്ലവി..
കരയുടെ ചെവിയിലായ് ഓതിടുന്നു
നീയില്ലാതില്ലയെന്‍ ജന്മമെന്നോതുവാന്‍
പതിയെ കൈനീട്ടി തഴുകിടുന്നു...

നിലാവ്: എന്തിനീ പൂക്കാലം..എന്തിനീ ശലഭങ്ങള്‍-
തന്നതെനിക്കീ മരുഭൂവിലായ്-
ചൊല്ലുക പെണ്ണെ നീ ചൊല്ക വേണം ..
എന്‍ മുളം തണ്ടിലേ പാട്ടെന്തിനോ..?..

നിഴല്‍: വിടര്‍ന്ന പൂക്കളില്‍ വിരുന്നെത്തുവാന്‍-
നൂറു ശലഭങ്ങളായ് സൌഹൃദങ്ങളും-
പകല്‍പോകെ വാടിവീഴാതെ പൂക്കളില്‍-
ജീവനാകാന്‍ നിന്‍ വേണു ഗാനവും.

Comments

Popular Posts