വിധി.....


തച്ചന്‍ പണിതൊരു  മച്ചില്‍..
പിച്ച വച്ചിഴയുന്ന നേരം..
ഉളി മുന കോറിയ ചിത്രത്തില്‍ നിന്നൊരു..
തേങ്ങലെന്‍ നെഞ്ചിലേക്കൊഴുകി..





സ്വാന്തനമായ് പാടിയുറക്കാന്‍..
നന്തുണി മീട്ടുവാന്‍ പാണനായി..
ചാരെയണയുമീ പാണന്‍റെയുള്ളിലും ...
വറ്റി വരണ്ടൊരു നീരുറവ..




തമ്മില്‍ പകര്‍ന്നയാ വെണ്മണി മുത്തുകള്‍..
താജ്മഹലായ് പുനര്‍ ജനിക്കേ..
ഭ്രാന്തന്‍റെ കയ്യിലെ കല്ലിനാലുടയുന്നു..
വിധിയെന്ന വാക്കിന്നു അര്‍ത്ഥമേകാന്‍..


Comments

Popular Posts