ആശിച്ചു വീണ്ടും വെറുതെ..വെറുതെ....




അങ്ങ് ദൂരെ വിരിഞ്ഞ വെള്ളി വെളിച്ചം ...
കൂടെ പിറന്നതിന്‍ വെള്ളിടി നാദം..
കൊട്ടിയണഞ്ഞു എന്നക കോണില്‍ .. 
കൂടെ പെയ്യുവാന്‍ കണ്ണില്‍ ആ മഴയും..
 
ഓര്‍മയാം  അമ്പിളീ.....നിന്‍ പ്രതിബിംബം..
മഴ തീര്‍ത്ത പുഴയിലെ ഓളത്തിലുലയുമ്പോള്‍...
കൈകുമ്പിള്‍ നീട്ടി ഞാന്‍ വീണ്ടും.....വെറുതെ..
നിന്നൂ ഞാന്‍ യാചകന്‍ വീണ്ടും..
 
ദൂരത്തെ കൊമ്പിലിരുന്നു പാടും..
പെണ്‍കുയിലേ നിന്‍പാട്ട് ഇന്നെവിടെ..
മഞ്ഞിന്‍ കണം ചൂടും പുല്‍ക്കൊടി തണ്ട് പോല്‍..
നിന്‍ ഗാനം എന്നെ പുതച്ചിരുന്നേല്‍....
ആശിച്ചു ഞാന്‍ വീണ്ടും .....വെറുതെ..വെറുതെ..
 
എന്‍റെ വചനത്തിനപ്പുറം മൗനം..
മൗനത്തിലൊളിയും  വിചാരം..
കാണുവാന്‍ കാലം അകലെ..
അകലെ കൊഴിയുമെന്‍ ജന്മം.

Comments

Popular Posts