ആരായിരുന്നു ഞാന്‍ ...?




ആരായിരുന്നു ഞാന്‍. ഇന്നും അറിയാന്‍ കഴിയാത്ത ആ ചോദ്യം ..
പലയാവര്‍ത്തി ചോദിച്ചു.ചോദ്യങ്ങള്‍ എന്നുടെതായിരുന്നോ?
അറിയില്ലാ..
നല്ലൊരു മകനായിരുന്നോ ഞാന്‍?
ആണെങ്കില്‍ എന്നമ്മയുടെ കണ്ണ് നീര്‍ എന്‍റെ നെഞ്ചകം പൊള്ളിക്കുമായിരുന്നില്ല ..
നല്ലൊരു കൂട്ടുകാരന്‍?
ഏയ്....ആയിരിക്കില്ലാ...
മനസ് എന്നൊരു വികാരം എനിക്കുണ്ടായിരുന്നേല്‍ ഞാനും ഒരു ..
കൂട്ടുകാരന്‍ ആകുമായിരുന്നു..
പിന്നെ ഞാന്‍ വിരഹിതനാണോ?
ശൂന്യതയില്‍ നിന്ന് പ്രണയം എന്നിലേക്കൊഴുകിയെങ്കില്‍....അതില്‍..
വിരഹത്തിന്‍റെ വേദനയാര്‍ന്ന സുഖം  നുകര്‍ന്നിരുന്നെങ്കില്‍ ..ഞാനും ഒരു വിരഹിതന്‍..
ചിന്തകള്‍ വീണ്ടും വീണ്ടും അലട്ടി കൊണ്ടിരുന്നു..
അല്ലാ....ഈ ചിന്തകള്‍ എനിക്ക് സ്വന്തമാണോ?

അത് മനുഷ്യര്‍ക്ക്‌ മാത്രം സ്വന്തം..
അപ്പോള്‍ പിന്നെ ഞാനാര്?
മരണത്തിന്‍റെ ഗന്ധമുള്ള  നനുത്ത കാറ്റിന്‍റെ ചിറകിലേറി പറക്കാന്‍ കൊതിക്കുന്ന..
ഒരു  പാവം മനുഷ്യന്‍  അവനുത്തരം നെല്‍കി ..
നീയാണ് സ്നേഹം..
നീയാണ് സുഹൃത്ത്‌ ..
നീയാണ് മനുഷ്യ മനസറിയുന്നവന്‍...
മരണം !

Comments

Popular Posts