വിട..പറയും നേരം.....



പറയുവാനാശിച്ചുവെങ്കിലും പറയാതെ.....
വിട വാങ്ങി പോകുമീ  സഞ്ചാരി ഞാന്‍....

മുഖ  പടമില്ലാ വരഞ്ഞോരാ  ചിത്രത്തില്‍..
മുഖമില്ലാതായൊരു ചിത്രകാരന്‍...

പാടാതെ പാടുന്ന പാട്ടിന്‍റെ താളത്തില്‍...
പൊട്ടിയകന്നൊരു കമ്പിയായ് മാറവേ...

അഴിയുന്ന വഴിവിളക്കിന്‍ വെളിച്ചത്തില്‍...
ഒരു  മാത്ര മുന്നേ  അഴിഞ്ഞതെന്‍  ചിറകുകള്‍....

മങ്ങി  തുടങ്ങിയെന്‍  കാഴ്ചയില്‍ ഒടുവിലായ് ..
കാണുവതെന്‍ കാഴ്ച ....മറയുവതിലന്ത്യമാം 

അകലെയായാഴങ്ങളില്‍ ഒളിയുമാ  പൊട്ടിന്‍റെ ....
മുഖമതില്‍...നിറയുന്നു.. രുച്യമാം രുധിര നിറം..

Comments

Popular Posts